കോൺ​ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു

പാലക്കാട്: പട്ടാമ്പി മുൻ നഗരസഭ ചെയർമാനും ഡി സി സി വൈസ് പ്രസിഡന്റും കോൺ​ഗ്രസ്സ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങൾ അന്തരിച്ചു.61 വയസ്സായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കും. നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കം നടക്കുമെന്നാണ് വിവരം.

കെ എസ് ബി എ തങ്ങൾ എംഇഎസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എംഇഎസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയർമാനും ആയിരുന്നിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*