രാഹുൽ ഗാന്ധി യൂറോപ്പിലേക്ക്; കോൺഗ്രസിന്‍റെ വ്യാഴാഴ്ച നടക്കുന്ന നിർണായക യോഗത്തിൽ പങ്കെടുക്കില്ല

ന്യൂഡൽഹി: പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിർണായക കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി വിദേശയാത്രയ്ക്ക്. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം യൂറോപ്പിലേക്ക് യാത്ര തിരിക്കുന്നത്. ഞായറാഴ്ചയായിരിക്കും രാഹുൽ ഗാന്ധി മടങ്ങിയെത്തുക. വ്യാഴാഴ്ചയാണ് കോൺഗ്രസിന്‍റെ ഉന്നതതലയോഗം ചേരുന്നത്. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

ഗോവയിൽ കോൺഗ്രസിനുള്ളിൽ വിമതനീക്കം ശക്തമാകുന്നതിനിടെയാണ് രാഹുലിന്‍റെ വിദേശയാത്ര. നിർണായക രാഷ്ട്രീയ നീക്കങ്ങൾ നടക്കുമ്പോൾ രാഹുലിന്‍റെ വിദേശയാത്രകൾ നേരത്തെയും വിവാദമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രതിസന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പും വ്യാഴാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ കോൺഗ്രസ് ചർച്ച ചെയ്യാനാരിക്കെയാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നുവെന്ന വാർത്തകൾ വരുന്നത്. കോൺഗ്രസിന്റെ ​’ഭാരത് ജോദോ യാത്ര’യെ കുറിച്ചും ചർച്ചയുണ്ടാവും.

Be the first to comment

Leave a Reply

Your email address will not be published.


*