കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ രണ്ട് അംഗങ്ങൾ കൂറുമാറിയതിനെ തുടർന്ന് യു.ഡി.എഫിന് ഭരണം നഷ്ടമായി. കോൺഗ്രസ് അംഗങ്ങളായ ബാബു തോമസ്, രാജു ചാക്കോ എന്നിവരാണ് കൂറുമാറിയത്. ഇവർ അവിശ്വാസ പ്രമേയത്തിൻ മേലുള്ള വോട്ടെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ചു. എന്നാൽ, മൂന്നംഗങ്ങളുള്ള ബി.ജെ.പി അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് വിട്ടുനിന്നു. ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യാ മനോജിനും യു ഡി എഫ് ഭരണസമിതിക്കും എതിരെയാണ് പ്രമേയം പാസാക്കിയത്.
37 അംഗ കൗൺസിലിൽ യു ഡി എഫിന് 4 സ്വതന്ത്രർ ഉൾപ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എൽ ഡി എഫിന് 16 അംഗങ്ങളും ബി ജെ പി ക്ക് മൂന്നംഗ ങ്ങളുമാണ് നിലവിൽ ഉണ്ടായിരുന്നത്. ഇതിൽ നിലവിൽ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സ്വാതന്ത്രാംഗം ബീനാ ജോബി യു ഡി എഫിനുള്ള പിന്തുണ പിൻവലിച്ച് എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിരുന്നു.
Be the first to comment