തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും. നേതാക്കൾക്ക് എതിരെ കള്ളക്കേസ് ചുമത്തുന്നതിലും മാധ്യമ വേട്ടയിലും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കെപിസിസി ആഹ്വാനപ്രകാരമാണ് സംസ്ഥാനത്ത് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുന്നത്. ഈ മാസം 26ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
Be the first to comment