
തൃശൂർ: ലോക്സഭ മണ്ഡലത്തിലെ ന്യൂനപക്ഷവോട്ടുകളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മേൽക്കൈ ഉണ്ടായതായി കോൺഗ്രസ്. 23 ശതമാനം ക്രിസ്ത്യൻ വോട്ടുകളും 18 ശതമാനം മുസ്‌ലിം വോട്ടുകളും ഉൾപ്പെടുന്ന 49 ശതമാനം ന്യൂനപക്ഷവോട്ടുകളിൽ ഭൂരിഭാഗവും മുരളീധരന് കിട്ടിയെന്നാണ് വിലയിരുത്തൽ. പരമ്പരാഗതമായി സിപിഐഎമ്മിന് വോട്ടുചെയ്തിരുന്ന മുസ്‌ലിം വിഭാഗക്കാർ പോലും ഇത്തവണ കോൺഗ്രസിന് വോട്ട് ചെയ്തു.
എഴുപത്തി അയ്യായിരത്തിനും ഒരുലക്ഷത്തിനും ഇടയിൽ ഭൂരിപക്ഷമാണ് പ്രതീക്ഷയെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു. ബിജെപി-സിപിഐഎം ബന്ധം പുറത്തുവന്നത് അനുകൂലമായെന്നും പോളിങ് ബൂത്തുകളിലെ സിപിഐഎം നേതാക്കന്മാരുടെ അസാന്നിധ്യം അനുകൂല പ്രവണതയുടെ സൂചനയാണെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. വോട്ടിങ് ശതമാനം കുറഞ്ഞതും ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.
Be the first to comment