രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത്; എഐസിസിക്കു കത്തു നല്‍കിയെന്ന് കെ മുരളീധരന്‍

അയോധ്യയിൽ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് പാർട്ടി കേരള ഘടകത്തിന്റെ നിലപാടെന്ന് കെ മുരളീധരൻ എംപി. ഇക്കാര്യം എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട് എന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ടുള്ള തീരുമാനം പാർട്ടി അഖിലേന്ത്യാ നേതൃത്വം കൈക്കൊള്ളും. മാർക്സിസ്റ്റ് പാർട്ടിയും സിപിഐയും കാണിക്കുന്നതുപോലെ കോൺഗ്രസിന് കാണിക്കാൻ പറ്റില്ല. അതു രണ്ടും വിശ്വാസമില്ലാത്തവരുടെ പാർട്ടിയാണ്. എന്നാൽ കോൺഗ്രസിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. എല്ലാവരുടേയും വികാരങ്ങൾ മാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്കുള്ള ക്ഷണം കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സ്വീകരിച്ചിരുന്നു. സോണിയയോ അല്ലെങ്കിൽ അവരുടെ പ്രതിനിധിയോ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തത്. ജനുവരി 22 നാണ് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടികൾ നടക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*