മമതയെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; രാഹുൽ സംസാരിച്ചേക്കും

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമബംഗാളിലേക്ക് കടന്നതോടെ മമത ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ നീക്കം തുടങ്ങി  കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയ മമതയോട് രാഹുല്‍  സംസാരിച്ചേക്കും.

ബിജെപിക്കെതിരെ ഒറ്റക്ക് പോരാടുമെന്നും ആരുടെയും സഹായം വേണ്ടെന്നുമുളള നിലപാടിലൂടെ സഖ്യത്തെ തള്ളിയ മമത ബാനര്‍ജിയെ അനുനയിപ്പിക്കാനാകും കോണ്‍ഗ്രസിന്‍റെ ശ്രമം. മമതയോട് അടുക്കാന്‍ താല്‍പര്യമില്ലാത്ത സംസ്ഥാന ഘടകത്തെ ഒഴിവാക്കി രാഹുല്‍ ഗാന്ധി നേരിട്ട് സംസാരിക്കാനാണ് നീക്കം.

മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും മമതയുമായി സംസാരിച്ചേക്കും. പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ തൃണമൂല്‍ വിരുദ്ധ  നിലപാടാണ് മമതയെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നാണ് സൂചന. രാഹുലിന്‍റെ യാത്രയിലേക്ക് ക്ഷണമുണ്ടെങ്കിലും മമത ബാനര്‍ജി പങ്കെടുത്തേക്കില്ല. യാത്രയുടെ പ്രവേശന ചടങ്ങില്‍ നിന്ന് മമത വിട്ടു നിന്നു. മമതയുടെ പിന്നാലെ കോണ്‍ഗ്രസ് പോകുന്നതില്‍ സിപിഎമ്മിന് കടുത്ത പ്രതിഷേധമുണ്ട്. സഖ്യം പിളര്‍ത്തുകയെന്നത് ബിജെപിയുടെ അജണ്ടയാണ്. അത് നടപ്പാക്കുന്ന മമത ബിജെപിയില്‍ ചേരട്ടയെന്ന് സിപിഎം ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. 

 

 

Be the first to comment

Leave a Reply

Your email address will not be published.


*