ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതോടെ ബിജെപിക്കെതിരെ ആരോപണങ്ങളുന്നയിച്ചും പുറത്ത് വന്ന വിവരങ്ങൾ സംശയമുന്നയിച്ചും കോൺഗ്രസ്. 2018 മാർച്ച് മാസമാണ് എസ് ബി ഐ ഇലക്ടറൽ ബോണ്ട് തുടങ്ങിയത്. എന്നാൽ 2019 മുതലുളള വിവരങ്ങൾ മാത്രമാണ് പുറത്ത് വിട്ടതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. 2018 ലടക്കമുളള 2500 കോടിയോളം രൂപയുടെ വിവരങ്ങള്‍ പുറത്ത് വന്ന ലിസ്റ്റിൽ ഇല്ലെന്ന് ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിൽ 95 ശതമാനം ബോണ്ടും ബിജെപി പിടിച്ചെടുത്തതാണ്. ആരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. ബോണ്ടുകളുടെ ഐഡി വിവരങ്ങളും പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Related Articles
കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; നാലിൽ മൂന്നും എൽഡിഎഫിന്, സീറ്റ് പിടിച്ച് ബിജെപി
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ച് ബിജെപി. ഫലം വന്ന നാല് സീറ്റുകളിൽ മൂന്ന് സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. ഒരെണ്ണം ബിജെപിക്ക് ലഭിച്ചു. ടി ജി വിനോദ് കുമാർ ആണ് വിജയിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം കോടതി വിധിക്ക് ശേഷമാകും ഉണ്ടാകുക. ഇതിനിടെ ഒരു സീറ്റിലെ ഫലപ്രഖ്യാപനത്തിൽ […]
സംവരണ വിവാദത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: സംവരണ വിവാദത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ എസ് സി, എസ് ടി, ഒ ബി സി സംവരണം നിശബ്ദമായി ഇല്ലാതാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. അന്ധമായ സ്വകാര്യവല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതാക്കി ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സംവരണം ബിജെപി […]
തൂക്കുസഭയെങ്കിൽ പ്ലാൻ ബിയുമായി കോൺഗ്രസ്; ബിജെപിക്ക് ഓപ്പറേഷൻ കമലയെങ്കിൽ, കോൺഗ്രസിന് ഓപ്പറേഷൻ ഹസ്ത
കർണാടകയിൽ ഇത്തവണയും തൂക്കുസഭയെങ്കിൽ എന്ത് പ്രതീക്ഷിക്കാം? 2018ലേത് പോലെ ജെഡിഎസിനെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമോ ദേശീയ പാർട്ടികൾ? ഇല്ലെന്ന സൂചനയാണ് കർണാടകയിൽ നിന്ന് കിട്ടുന്നത്. കേവല ഭൂരിപക്ഷം കടന്ന് 122 നു മുകളിൽ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ ഏതു നിമിഷവും അട്ടിമറിയാവുന്ന സർക്കാരാകും കർണാടകയിൽ രൂപപ്പെടുക എന്ന് കോൺഗ്രസിനും ബിജെപിക്കും […]
Be the first to comment