ആന്ധ്ര പിടിക്കാന്‍ കോണ്‍ഗ്രസ്; വൈ.എസ്. ശര്‍മിളയ്ക്ക് പാര്‍ട്ടിയിലേക്ക് ക്ഷണം

ഹൈദരാബാദ്: പഴയ ശക്തികേന്ദ്രമായ ആന്ധ്രാപ്രദേശിൽ വമ്പൻ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി കോൺഗ്രസ്. വൈ.എസ്.ആർ. തെലങ്കാന പാർട്ടി അധ്യക്ഷ വൈ.എസ്. ശർമിളയെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. നേതൃപ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശിൽ പാർട്ടി നേതൃസ്ഥാനം ശർമിളയ്ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ.

നിലവിൽ തെലങ്കാന കേന്ദ്രീകരിച്ചാണ് ശർമിള പ്രവർത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് ദിവസങ്ങൾക്ക് മുമ്പ് ശർമിള പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം ശർമിളയുമായി ബന്ധപ്പെട്ടത്. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ.എസ്. ശർമിള.

ശർമിളയെ കോൺഗ്രസിൽ ചേർക്കുന്നതിനാണ് പ്രിയങ്കയ്ക്ക് താത്പര്യം. വൈ.എസ്.ആർ.തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനാണ് നീക്കം. കോൺഗ്രസ് നേതൃത്വം മറ്റുപല നിർദേശങ്ങളും വെച്ചിട്ടുണ്ടെന്നും വൈ.എസ്.ആർ. തെലങ്കാന പാർട്ടി നേതാക്കൾ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*