ബെംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ തുടങ്ങി 5 മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിന് അനുകൂലമായി വൻ തരംഗം. ഏറ്റവും ഒടുവിലത്തെ വിവരം കോൺഗ്രസിന് 133 സീറ്റുകളിൽ ലീഡുണ്ട്. 66 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 22 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
കര്‍ണാടകയില്‍ ബിജെപിയുടെ തോല്‍വിക്ക് ഏറ്റവും വലിയ കാരണമായി കണക്കാക്കുന്നത് ശക്തനായ ഒരു നേതാവിന്റെ അസാന്നിധ്യമാണ്. യെദ്യൂരപ്പയ്ക്ക് പകരം ബസവരാജ് ബൊമ്മൈയെ ബിജെപി മുഖ്യമന്ത്രിയാക്കിയെങ്കിലും കാര്യമായ സ്വാധീനമൊന്നും ബൊമ്മൈ ഉണ്ടാക്കിയില്ല. അതേസമയം ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും പോലെ ശക്തരായ മുഖങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്.
കര്‍ണാടകയിലെ രാഷ്ട്രീയ സമവാക്യം നിലനിര്‍ത്തുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ബിജെപിക്ക് അവരുടെ പ്രധാന വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താനോ ദളിത്, ആദിവാസി, ഒബിസി, വൊക്കലിംഗ സമുദായങ്ങളുടെ ഹൃദയം കീഴടക്കാനോ കഴിഞ്ഞില്ല. മറുവശത്ത്, മുസ്ലിം, ദളിത്, ഒബിസി വിഭാഗങ്ങളെ കൂടെ നിര്‍ത്താനും ലിംഗായത്ത് സമുദായത്തില്‍ സ്വാധീനമുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിച്ചു.
Be the first to comment