‘ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസ്’; മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ മറുപടിയുമായി ബിജെപി

ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി. സംസ്കാര ചടങ്ങിലെ ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസെന്ന് ബിജെപിയുടെ വിശദീകരണം. പൂർണ്ണ സൈനിക ബഹുമതികളോടെ ആയിരുന്നു സംസ്കാരമെന്നും മൻമോഹൻ സിങ്ങുമായി അടുപ്പമുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വിശദീകരിച്ചു.

മരണത്തിൽപോലും കോൺഗ്രസ് രാഷ്ട്രീയം കാണുന്നുവെന്നാണ് ബിജെപിയുടെ വിമർശനം. അതേസമയം ഡോ. മൻമോഹൻ സിങ്ങിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തിയെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എഴുന്നേറ്റില്ലെന്നും പൊതുജനങ്ങളെ ഒഴിവാക്കിയെന്നും ആരോപണം. വേദിയിൽ കുടുംബാംഗങ്ങൾക്ക് നൽകിയത് മൂന്ന് കസേരകൾ മാത്രമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് അർഹമായ ബഹുമാനം നൽകിയില്ലെന്ന് കോൺ​​ഗ്രസ് ആരോപിച്ചു. ദൂരദർശൻ ഒഴികെയുള്ള വാർത്താ ഏജൻസികളെ സംസ്കാര ചടങ്ങുകൾ സംപ്രേക്ഷണം ചെയ്യാൻ അനുവദിച്ചില്ല. മൻമോഹൻ സിങ്ങിന്‍റെ കുടുംബത്തെ കവർ ചെയ്യുന്നത് ദൂരദർശൻ കുറക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും കേന്ദ്രമന്ത്രി അമിത് ഷായിലും കേന്ദ്രീകരിക്കുകയും ചെയ്തു. സൈനികർ ഒരുവശം കൈവശം വച്ചതിനാൽ കുടുംബാംഗത്തിന് ചിതക്ക് ചുറ്റും മതിയായ സ്ഥലം ലഭിച്ചില്ല. ശവസംസ്കാര സ്ഥലം മുഴുവനും ഇടുങ്ങിയതും മോശമായി ക്രമീകരിച്ചതുമായിരുന്നുവെന്ന് കോൺ​ഗ്രസ് ആരോപിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*