ഏറ്റുമാനൂർ: ഏറ്റുമാനൂർ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ ഏറ്റുമാനൂർ റിംഗ് റോഡിന്റെ പണികൾ ഉടൻ ആരംഭിക്കണമെന്ന് ഏറ്റുമാനൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആവശ്യപെട്ടു.
20 – 8 – 2016-ൽ ഭരണാനുമതി ലഭിച്ച് 30 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. അതിരമ്പുഴ ഏറ്റുമാനൂർ പ്രദേശത്ത് 2019 -ൽ സ്ഥലം കണ്ടെത്തി കല്ലിടിൽ ആരംഭിച്ചു. എന്നാൽ നാളിതുവരെ പണി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിനോ, മുൻസിപ്പാലിറ്റിക്കോ റിംഗ് റോഡിനു വേണ്ടി പണം ചെലവഴിക്കരുതെന്ന് സർക്കാർ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.
മന്ത്രിയായ വി.എൻ വാസവന്റെ നേതൃത്വത്തിൽ യോഗങ്ങൾ ചേരുന്നതല്ലാതെ പദ്ധതി മുന്നോട്ടു നീങ്ങുന്നില്ല. തുക അനുവദിച്ചിട്ട് ഏഴ് വർഷമായിട്ടും പണികൾ ആരംഭിക്കാത്തത് എം എൽ എ യുടെ പിടുപ്പു കേടാണ്. പദ്ധതി വൈകുന്നതിന്റെ കാരണം ബന്ധപ്പെട്ടവർ ജനങ്ങളോട് വിശദീകരിക്കണം. റിംഗ് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കാത്ത പക്ഷം സമര പരിപാടികൾ സംഘടിപ്പിക്കുവാൻ കമ്മിറ്റി തീരുമാനമെടുത്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി സി സി ജനറൽ സെക്രട്ടറി എം മുരളി ഉദ്ഘാടനം ചെയ്തു. ടോമി പുളിമാന്തുണ്ടം, അതിരംമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ഏറ്റുമാനൂർ സഹകരണബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ , സിനുജോൺ എന്നിവർ പ്രസംഗിച്ചു.
Be the first to comment