ടി പി കേസിലെ ഹൈക്കോടതി വിധി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയുധമാക്കും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ വന്ന ടി പി വധക്കേസിലെ ഹൈക്കോടതി വിധി വടകരയിൽ ചർച്ചയാക്കാനൊരുങ്ങി കോൺഗ്രസ്. ഇടത് കോട്ടയായിരുന്ന വടകര തിരിച്ചുപിടിക്കാൻ ജനകീയ മുഖമായ കെ കെ ശൈലജയെ ഇറക്കുവാനാണ് സിപിഐഎം പദ്ധതി. ഈ അവസരത്തിലാണ് ടി പി ചന്ദ്രശേഖരൻ വധം വീണ്ടും സജീവ ചർച്ചയാകുന്നത്.

2009ൽ സിപിഐഎം വിട്ട് ടി പി ചന്ദ്രശേഖരൻ ആർ എം പി രൂപീകരിച്ചതിന് പിന്നാലെ കടത്തനാടൻ മണ്ണിലെ ഇടത് കോട്ട തകർന്നതാണ്. എ എൻ ഷംസീറിലൂടെയും പി ജയരാജനിലൂടെയും ഇത് തിരിച്ചുപിടിക്കാനുളള ശ്രമം പരാജയപ്പെട്ടിരുന്നു. കെ കെ ശൈലജയെ അങ്കത്തട്ടിലേക്കിറങ്ങാനൊരുങ്ങുമ്പോൾ ടിപി കേസിലെ വിധി ഉപയോഗിച്ച് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

ടി പി വധത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന വിശദീകരണം ഇക്കുറിയും ഇടത് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ ആവർത്തിക്കേണ്ടി വരും. കെ മുരളീധരൻ്റെയും കെ കെ ശൈലജയുടെയും ജനകീയ സ്വീകാര്യത വടകരയിൽ ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ ടിപിയെന്ന നിശബ്ദ സാന്നിധ്യം ഇത്തവണയും വോട്ടർമാരെ സ്വാധീനിക്കുമോ എന്നാണ് അറിയേണ്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*