‘ഭാരത് ജോഡോ യാത്ര’യുമായി കോൺഗ്രസ്; കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്റർ നടക്കാന്‍ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ‘ഭാരത് ജോഡോ യാത്ര’യുമായി കോൺഗ്രസ്. കന്യാ കുമാരി മുതല്‍ കാശ്മീർ വരെ 3,500 കിലോമീറ്റർ കാൽനടയായി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഒക്ടോബർ രണ്ടു മുതലാണ് യാത്ര ആരംഭിക്കുന്നത്. ഇന്നലെ ഡൽഹിയിൽ കേരളത്തില്‍ നിന്നുള്ള എംപാമാർ യോഗം ചേർന്നിരുന്നു.കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സംസ്ഥാന കോർഡിനേറ്റർ. ഒക്ടോബർ രണ്ടിന് തുടങ്ങി 148 ദിവസം നീളുന്ന പദയാത്രയാണ് കോൺഗ്രസ് ആരംഭിക്കുന്നത്.

കൂടാതെ സംസ്ഥാനത്ത് ആഗസ്റ്റ്  13 മുതൽ 15വരെ എല്ലാ ജില്ലകളിലെയും കോൺഗ്രസ് നേതാക്കളും 75 കിലോമീറ്റർ നീളുന്ന പദയാത്ര നടത്തുന്നുണ്ട്. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഞായറാഴ്ച നടത്താനിരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മാറ്റിവെച്ചിരുന്നു. ആഗസ്റ്റ് 11ലേക്കാണ് മാറ്റിയിരിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, താരിഖ് അൻവർ, പെരുമാൾ വിശ്വനാഥ് എന്നിവരും യോഗത്തിൽ പങ്കെടുക്കും.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസിന്റെ എല്ലാ ദേശീയ-സംസ്ഥാന നേതാക്കളും പങ്കെടുക്കും. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമായി കടന്നുപോവുക. ഇതോടെ നേതൃനിരയിലേക്ക് രാഹുൽ തന്നെ മടങ്ങിയെത്തുമെന്ന സൂചനകളുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*