
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ‘വാഷിംഗ് മെഷീന്‍’ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീന്‍ എന്ന പരിഹാസവുമായാണ് പരസ്യം. പ്രധാന ദേശീയ ദിനപത്രങ്ങളിലെല്ലാം ഇന്ന് പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാവി നിറമുള്ള വാഷിംഗ് മെഷീനിന് അകത്തുനിന്നും ഒരു നേതാവ് പുറത്തുവരുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപിയുടെ ഷാളും നേതാവിൻ്റെ കഴുത്തില്‍ കാണാം. ‘അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കും, ഓരോരുത്തരെയും പാര്‍ട്ടിയിലേക്ക് എത്തിക്കുകയും ചെയ്യും’ എന്നാണ് പരസ്യത്തിലെ പരിഹാസം. ‘മോദിയുടെ വാഷിംഗ് മെഷീൻ്റെ പ്രത്യേകത’ എന്ന പേരില്‍ എക്‌സിലും ചിത്രം കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്.
‘मोदी की वॉशिंग मशीन’ की खासियत
आज के अखबारों में छपी है pic.twitter.com/65Fs7B9Nn3
— Congress (@INCIndia) April 5, 2024
കേന്ദ്രഏജന്‍സികളെ കാട്ടി പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതായി ബിജെപിക്കെതിരെ വിമര്‍ശനം ഉണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കള്‍ക്കെതിരെ കേസെടുത്തും കോടികള്‍ നല്‍കിയും ബിജെപിയിലേക്ക് കൂറുമാറ്റുന്നുവെന്നാണ് വിമര്‍ശനം.
Be the first to comment