കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം. ഛത്തീസ്ഗഡിലെ റായ്പൂരിൽ പത്തുമണിക്ക് സ്റ്റിയറിങ് കമ്മിറ്റി യോഗത്തോടെയാണ് പ്ലീനറി സമ്മേളനം ആരംഭിക്കുക. സ്വാതന്ത്ര്യസമര രക്തസാക്ഷി വീർ നാരായണൻ സിംഗിന്റെ പേരിലുള്ള മുഖ്യ വേദിയിലാണ് പ്ലിനറി സമ്മേളനത്തിന്റെ പ്രധാന പരിപാടികൾ നടക്കുന്നത്. പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്നറിയാം. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. വൈകീട്ട് ചേരുന്ന സബ്ജക്ട് കമ്മിറ്റി, പ്ലീനറിയിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾക്ക് അംഗീകാരം നൽകും.

കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത്  പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും. 1338 പേർക്കാണ് വോട്ടവകാശം. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്ത് പ്രതിപക്ഷ ഐക്യമുണ്ടാക്കുകയാണ് പ്ലീനറി സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്.

Be the first to comment

Leave a Reply

Your email address will not be published.


*