ആർച്ചുബിഷപ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 ന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്ച ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ വച്ച് നടത്തപ്പെടും.

നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ആഗസ്റ്റ് 31ന് 4 മണിക്ക് അദ്ദേഹത്തിന്റെ മാതൃഇടവക കൂടിയായ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാനോനിക സ്വീകരണം നൽകും. മെത്രാപ്പോലീത്തൻ പള്ളി വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ ആനവാതിൽക്കൽ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം,  മാർ തോമസ് തറയിലിനെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആശംസകൾ അർപ്പിക്കും. മാർ തോമസ് തറയിൽ മറുപടി പ്രസംഗത്തിന് ശേഷം ശ്ലൈഹിക ആശീർവാദം നൽകും.

കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം മാർ തോമസ് തറയിൽ കബറിടപ്പള്ളി സന്ദർശിച്ച് സ്വർഗപ്രാപ്തരായ പിതാക്കൻമാരുടെ കബറിടത്തിങ്കൽ പുഷ്പാർച്ചന നടത്തും. പരിപാടികൾക്ക് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ.വർഗീസ് താനമാവുങ്കൽ, ഫാ.ഡോ. ഐസക് ആഞ്ചേരി, ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, ഫാ.ഡോ. ജോസ് കൊച്ചുപറമ്പിൽ, ഇടവക കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*