ഗൂഢാലോചന നടത്തിയത് കെ ടി ജലീൽ ;രഹസ്യമൊഴി വെളിപ്പെടുത്തും: സ്വപ്നാ സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കെടി ജലീലിന്റെ  പങ്ക് ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ് . കെ.ടി ജലീലിനെതിരെ 164 സ്റ്റേറ്റ്മെന്റിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടൻ വെളിപ്പെടുത്തുമെന്നാണ് സ്വപ്ന സുരേഷ് ഇന്ന് പറഞ്ഞിരിക്കുന്നത്. ഗൂഢാലോചനലോചന നടത്തിയത് താനല്ല. കെടി ജലീലാണ്. കെ ടി ജലീലിനെ കുറിച്ചുള്ള കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തും. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്നും സ്വപ്ന വ്യക്തമാക്കി. കെടി ജലീൽ എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടും. തനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീർപ്പിന് വേണ്ടി ആളുകളെ അയക്കുകയും ചെയ്തത് അവരാണ്. എന്തൊക്കെ കേസ് അവർ തനിക്കെതിരെ കൊടുക്കുമെന്ന് നമുക്ക് നോക്കാമെന്നും സ്വപ്ന.

Be the first to comment

Leave a Reply

Your email address will not be published.


*