അതിരമ്പുഴ മാർക്കറ്റ് – മുണ്ടുവേലിപ്പടി റോഡിലെ കലുങ്ക് നിർമ്മാണം പൂർത്തീകരിച്ച് റോഡ് ഗതാഗതം പുനസ്ഥാപിച്ചു. അപ്രോച്ച് റോഡിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കും.
ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ അംഗം പ്രൊഫ.ഡോ.റോസമ്മ സോണി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പതിറ്റാണ്ട് പഴക്കമുള്ള കാലഹരണപ്പെട്ട കലുങ്ക് പൊളിച്ച് പുതിയ കലുങ്ക് നിർമ്മിച്ചത്. പ്രധാന മാർക്കറ്റ് റോഡ് ആയത് കൊണ്ടാണ് അപ്രോച്ച് റോഡ് നിർമാണം ബാക്കി നിൽക്കെ അടിയന്തിരമായി റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ജോസ് അഞ്ജലി, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഫസിന സുധീർ എന്നിവർ പ്രസംഗിച്ചു.
Be the first to comment