കോടതിയലക്ഷ്യ കേസ്; കെ സുധാകരൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹാജരാക്കേണ്ടണ്ടത് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന് മുമ്പാകെ. ഷുഹൈബ് വധക്കേസിൽ സി ബി ഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമർശമാണ് കേസിന് ആധാരം.

2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരൻ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*