അമിത് ഷാ നടത്തിയ വിവാദ പരാമർശം; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും

ഭരണഘടന ചർച്ചയ്ക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. രാജ്യസഭയിൽ തൃണമൂൽ കോണ്ഗ്രസ് അംഗം ഡെറിക് ഒബ്രയാൻ ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജിവക്കണമെന്നും, ബാബ സാഹിബ്‌ അംബേദ്കറിനെ അവഹേളിച്ചതിൽ മാപ്പു പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ഈ വിഷയം ഉന്നയിച്ച് ഇരുസഭകളിലും ഇന്നും പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാൽ കോൺഗ്രസ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് എന്നും, എഡിറ്റ് ചെയ്ത വീഡിയോയാണ് തനിക്കെതിരെ പ്രചരിപ്പിക്കുന്നത് എന്നുമാണ് ആഭ്യന്തരമന്ത്രിയുടെ നിലപാട്. പ്രചാരണത്തിനെതിരെ നിയമപരമായ സാധ്യതകൾ തേടുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇരുസഭകളിലും പ്രതിപക്ഷ പ്രചാരണത്തെ ശക്തമായി നേരിടാൻ ആണ് ഭരണപക്ഷത്തിന്റെ തീരുമാനം.

അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിഗണിക്കുന്ന ജെപിസിയിലെ ലോക്സഭാംഗങ്ങളെ തീരുമാനിച്ചു. ബിജെപി അംഗം പിപി ചൗധരിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് താക്കൂർ,മനീഷ് തിവാരി, സുപ്രിയ സുലെ തുടങ്ങിയ 21 അംഗങ്ങളാണ് ലോക്സഭയിൽ നിന്നും ഉള്ളത്. 10 രാജ്യസഭാംഗങ്ങളും ഉൾപ്പെടുന്നതാകും 31 അംഗ സം ജെപിസി.

 

Be the first to comment

Leave a Reply

Your email address will not be published.


*