കേരളവർമ ചെയർപേഴ്‌സണ്‍: ആദ്യം കെഎസ്‌യുവിന് ജയം, റീകൗണ്ടിങ്, വൈദ്യുതിമുടക്കം; എസ്എഫ്‌ഐക്ക് വിജയം, തർക്കം ഹൈക്കോടതിയിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കേരളവര്‍മ്മ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി വിവാദം. കേരളവര്‍മയില്‍ ചെര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ വിജയിച്ചെങ്കിലും എസ്എഫ്ഐ ആവശ്യപ്പെട്ടത് പ്രകാരം നടത്തിയ റീകൗണ്ടിങില്‍ ഫലം മാറിമറിഞ്ഞതാണ് വിവാദത്തിന് അടിസ്ഥാനം. എസ് എഫ്‌ഐയെ ജയിപ്പിക്കാന്‍ ഒരു വിഭാഗം അധ്യാപകര്‍ ഒത്തുകളിച്ചെന്നാണ് റീക്കൗണ്ടിങിന്റെ ഫലത്തിന് പിന്നിലെന്നാണ് കെ എസ് യുവിന്റെ ആരോപണം.

സംഭവത്തില്‍ നിയമ വഴി തേടുകയാണെന്ന് കെഎസ് യു അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റെ പ്രതികരിച്ചു. റീകൗണ്ടിങിന്റെ പേരില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ചെയ്തത്. അസാധുവോട്ടുകള്‍ എസ്എഫ്‌ഐക്ക് അനുകൂലമായി എണ്ണിയതാണ് ഫലം മാറാനിടയാക്കിയത്. എസ്എഫ്‌ഐയെ ജയിപ്പിക്കാന്‍ ഇടത് അനുഭാവമുള്ള അധ്യാപകര്‍ ഒത്തുകളിച്ചെന്നും കെ എസ് യു ആരോപിച്ചു.

കേരള വര്‍മയിലെ സംഭവത്തില്‍ എസ്എഫ്‌ഐക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. എന്ത് കാരണത്താല്‍ കെഎസ് യുവിന് ലഭിച്ച വോട്ടുകള്‍ അസാധുവാകുന്നുവോ അതേ കാരണത്താല്‍ എസ്എഫ്‌ഐക്ക് ലഭിച്ച വോട്ടുകള്‍ സാധുവാകുന്ന മായാജാലമാണ് കേരള വര്‍മ്മയില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്‌ഐ ക്രിമിനലുകള്‍ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. കേരള വര്‍മ കോളേജിലെ വിദ്യാര്‍ഥികളുടെ തീരുമാനം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*