
ഏറ്റുമാനൂർ: കേരള വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ ഗവ. ഐ ടി ഐയിൽ കോൺവൊക്കേഷൻ സെറിമണിയും അനുമോദനവും സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാല എക്സാമിനേഷൻ കൺട്രോളർ ഡോ. ശ്രീജിത്ത് സി എം ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ഏറ്റുമാനൂർ ഐ.ടി.ഐ പ്രിൻസിപ്പാൾ സന്തോഷ്കുമാർ കെ, വൈസ് പ്രിൻസിപ്പാൾ സിനി എം. മാത്യുസ്, പി.ടി.എ പ്രസിഡന്റ് സാലി ജോജി, ഐ.എം.സി മെമ്പർ മാത്തുക്കുട്ടി മാങ്കോട്ടിൽ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ വിനോദ്കുമാർ പി. എസ്, സ്റ്റാഫ് സെക്രട്ടറി വി.എം. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
എ ഐ ടി ടി 2023 ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടിയ ശരത് സുധാകർ (ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷീൻ ടൂൾസ്), സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ അക്ഷയ് ബാലചന്ദ്രൻ (ടൂൾ ആന്റ് ഡൈ മേക്കർ – ഡൈയ്സ് ആൻഡ് മോൾഡ്സ് ) എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
Be the first to comment