സഹകരണ വകുപ്പിന്റെ പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക്

കേരളസര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നു സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പെയ്ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ 23 ആശുപത്രി സഹകരണ സംഘങ്ങള്‍ സേവനം നല്‍കി വരുന്നുണ്ട്.

പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പിലാക്കാത്ത ജില്ലകളിലെ സഹകരണ ആശുപത്രികളില്‍ പദ്ധതി നടപ്പിലാക്കുവാനുളള അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ തല ജോയിന്റ് രജിസ്ട്രാര്‍മാര്‍ മുഖേന സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാന്തന പരിചരിചണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ബാങ്കുകളുടെ പൊതു നന്മ ഫണ്ടില്‍ നിന്ന് സഹായം നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

 

Be the first to comment

Leave a Reply

Your email address will not be published.


*