
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശിശുക്ഷേമ സമിതിയിൽ നടക്കുന്ന അഴിമതിയിലും കൊടുംകാര്യസ്ഥതയിലും പ്രതിക്ഷേധിച്ചാണ് ഗവർണർ സ്ഥാനം ഒഴിഞ്ഞത്.
ശിശുക്ഷേമ സമിതിയിൽ നടക്കുന്ന അഴിമതികളെക്കുറിച്ച് നേരത്തെ രാജ്ഭവന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗവർണർ അന്വേഷണം നടത്തുകയും, പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാരിനോട് ഇതിൻമേൽ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഗവർണർ സ്ഥാനം ഒഴിഞ്ഞത്.
Be the first to comment