ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട കോഴവിവാദം; സെക്രട്ടേറിയറ്റിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിലെ നിയമനകോഴ ആരോപണവുമായി ബന്ധപ്പെട്ട് പരിശോധിച്ച സെക്രട്ടേറിയറ്റിനു മുന്നിലെ സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. ആരോപണ വിധേയനായ സ്റ്റാഫ് അഖിൽ മാത്യു ദൃശ്യങ്ങളിൽ ഇല്ല. പൊതുഭരണ വകുപ്പിലെത്തിയാണ് പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചത്. 

സെക്രട്ടേറിയറ്റിലെ അനക്സ് 2ൽ എത്തിയാണ് പൊലീസ് സംഘം ദൃശ്യങ്ങൾ പരിശോധിച്ചത്. പരാതിയിൽ പറയുന്ന സമയങ്ങളിലൊന്നും യാതൊരു തരത്തിലുള്ള പണം നൽകുന്ന ദൃശ്യങ്ങളും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഹരിദാസും ബാസിദും ഒരുമണിക്കൂർ നേരം ഇവിടെ ചിലവഴിച്ചിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് മൂന്നാമതൊരാൾ ദൃശ്യങ്ങളിലേക്ക് എത്തുന്നില്ല. പരാതിയിൽ ഉന്നയിക്കുന്നതു പോലെ പണം കൈമാറുന്ന ദൃശ്യങ്ങളും ഇല്ല. മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച ശേഷമായിരിക്കും അന്വേഷണവുമായി മുന്നോട്ടു പോകുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*