പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും, 10 ശതമാനം വര്‍ധിപ്പിക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകൾക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്ക്കേണ്ട തുകയിൽ 10 ശതമാനം വരെ വർധനയ്ക്ക് അനുമതി നൽകി. കെഎസ്ഇബിയുടെ 12 സേവനങ്ങൾക്കാണ് നിരക്ക് കൂട്ടാൻ അനുമതി നൽകിയിരിക്കുന്നത്.

പുതിയ വൈദ്യുതി കണക്ഷൻ നിരക്കിൽ 10% മുതൽ 60% വരെ വർധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷൻ മുൻപാകെ വൈദ്യുതി ബോർഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷനടുക്കാൻ വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാൻസ്ഫോർമർ സൗകര്യവും വിലയിരുത്തിയാണ് നിലവിൽ കണക്ഷൻ ഫീസ് നിശ്ചയിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*