കോട്ടയം : കോട്ടയത്ത് വീണ്ടും 2000 രൂപയുടെ വ്യാജ നോട്ട് ഉപയോഗിച്ച് തട്ടിപ്പ്. കറുകച്ചാൽ സ്വദേശിയായ 74 കാരനാണ് കബളിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞുകുട്ടന്റെ പെട്ടിക്കടയിൽ നിന്നും 850 രൂപയുടെ സാധനങ്ങൾ വാങ്ങിയ ശേഷം 2000 രൂപയുടെ നോട്ട് നൽകി. ബാഗിൽ കൂടുതൽ ചില്ലറയുണ്ടെന്ന് മനസ്സിലാക്കി 2000 രൂപയുടെ മറ്റൊരു നോട്ടിന് കൂടി ചില്ലറ ആവശ്യപ്പെട്ടു. കുഞ്ഞുക്കുട്ടൻ ഇതും നൽകി. പിന്നീട് മറ്റൊരു കടയിൽ പോയി 2000 രൂപ നൽകുമ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നത്. ഇതോടെ 3500 രൂപയോളമാണ് കുഞ്ഞുകുട്ടന് നഷ്ടമായത്. സംഭവത്തിന് പിന്നാലെ കുഞ്ഞുക്കുട്ടൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ദിവസങ്ങൾക്കു മുമ്പ് മുണ്ടക്കയത്ത് 92 വയസുകാരിയായ ലോട്ടറി കച്ചവടക്കാരിയും സമാന തട്ടിപ്പിന് ഇരയായിരുന്നു.
Be the first to comment