
തിരുവനന്തപുരം: തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി. കുളത്തൂർ മാർക്കറ്റിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന അഞ്ച് നാടൻ ബോംബുകളാണ് കച്ചവടക്കാർ രാവിലെ കണ്ടെത്തിയത്. തുടർന്ന് കഴക്കൂട്ടം പോലീസിൽ വിവരമറിയിച്ചു.
കഴക്കൂട്ടം പോലീസും ബോംബ് ഡിറ്റൻഷൻ സ്ക്വാഡും ചേർന്ന് ഇവ നിർവീര്യമാക്കാനായി കഴക്കൂട്ടം സ്റ്റേഷനിലേക്ക് മാറ്റി. സിസിടിവികള്‍ പരിശോധിച്ച് ആരാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
Be the first to comment