രാജ്യത്തെ GST വരുമാനം സർവകാല റെക്കോഡിൽ; 2 ലക്ഷം കോടി കടന്നു

രാജ്യത്തെ ജി.എസ്.ടി വരുമാനം സർവകാല റെക്കോഡിൽ. ഏപ്രിലിൽ രേഖപ്പെടുത്തിയത് 12.4 ശതമാനം വർധനവാണ്. 2.10 ലക്ഷം കോടിയാണ് പോയ മാസം ചരക്ക് സേവന നികുതിയിൽ നിന്ന് ലഭിച്ചതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര ഇടപാടുകളിൽ 13.4 ശതമാനവും ഇറക്കുമതിയിൽ 8.3 ശതമാനവും വർധന രേഖപ്പെടുത്തിയത് അനുകൂലമായെന്നാണ് വിലയിരുത്തൽ. റീ ഫണ്ടുകൾക്ക് ശേഷം ഏപ്രിലിലെ മൊത്തം ജി.എസ്.ടി വരുമാനം 1.92 ലക്ഷം കോടിയാണ്.

ഇത് മുൻ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 17.1 ശതമാനം ഉയർച്ച കാണിക്കുന്നു. ജി.എസ്.ടി വരുമാനത്തിൽ ഏറ്റവുമധികം വളർച്ച നേടിയത് മിസോറാമും ഏറ്റവുമധികം ജി.എസ്.ടി വരുമാനം നേടിയത് കർണാടകയുമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*