കോഴ്സുകൾക്ക് അപേക്ഷിക്കാം

* എൽബിഎസിൽ കംപ്യൂട്ടർ കോഴ്സുകൾ

ഏറ്റുമാനൂർ: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ആൻഡ് നെറ്റ് വർക്കിംഗ്, ഡാറ്റാ എൻട്രി ആൻഡ ഓഫീസ് ഓട്ടോമേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. എസ്എസ്എൽസിയാണ് യോഗ്യത.

ടാലി വിത്ത് ജിഎസ്ടി കോഴ്സിലേക്ക് പ്ലസ് ടു കൊമേഴ്സ് പഠിച്ചു വിജയിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ഒ ഇ സി വിദ്യാർഥികൾക്ക് ഫീസ് സൗജന്യമുണ്ട്. വിശദ വിവരങ്ങൾക്ക് :
0481 2534820, 9495850898.
www.lbscentre.kerala.gov.in

* സെൻ്റ് ഗിറ്റ്സിൽ

കോട്ടയം: സെന്റ് ഗിറ്റ്സ് എൻജിനീയറിംഗ് കോളജ് (ഓട്ടോണമസ്) നാലു വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) ആരംഭിക്കുന്നു. കെ ടിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളജിലെ 30 സീറ്റുകളുള്ള കോഴ്സിന് എഐസിടിഇ അംഗീകാരമുണ്ട്.

പ്രോഡക്ട് ഡിസൈൻ, കമ്യൂണിക്കേഷൻ ഡിസൈൻ, ഇന്ററാഷൻ ഡിസൈൻ എന്നിവയാണ് സ്പെഷലൈസേഷനുകളായി കോഴ്സ് വാഗ്ദാനം ചെയ്യുന്നത്. ഐടി, മീഡിയ, പബ്ലിഷിംഗ്, മാനുഫാക്ചറിംഗ് മേഖലകളിൽ മികച്ച തൊഴിൽ സാധ്യത കോഴ്സിന് ഉണ്ട്. കരിക്കുലം, പഠനരീതി എന്നിവയിൽ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് അധ്യാപകരെ ഐഐടികളിൽനിന്നും എൻഐഡികളിൽനിന്നുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കാമ്പസിൽ പൂർണ സജ്ജമായ ലാബുകളും വർക്ക്ഷോപ്പുകളും സജ്ജീകരിച്ചിരിക്കുന്നു.
പ്രായോഗിക പരിശീലനം നേടുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: www.saintgits.org.

* അഡ്മിഷൻ തുടങ്ങി

ചങ്ങനാശേരി: ഫാത്തിമ കോളജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2022-23 അധ്യയന വർഷത്തേക്കുള്ള റെഗുലർ, ഓൺലൈൻ, പോസ്റ്റൽ ബാച്ചുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പി എസ് സി പരീക്ഷാ പരിശീലനം, ആറുമാസം കൊണ്ട് പാസാകുന്ന അംഗീകൃത എൻഐഒഎസ് പ്ലസ് ടു, ഗവണ്മെൻ്റ് അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ, പ്ലസ് വൺ, ബിഎ, ബികോം, എംഎ, എം കോം, സ്പോക്കൺ ഇംഗ്ലീഷ് കോഴ്സുകളാണുള്ളത്. അർഹരായവർക്ക് സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:
9447230637, 0481-2426506,
9747878838, 8547979024.

* സംസ്കൃതം പ്ലസ് വൺ പ്രവേശനം

പാലാ: കേന്ദ്ര സർവകലാശാലയുടെ സംസ്കൃതം പ്ലസ് വൺ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമകൃഷ്ണ മിഷനു കീഴിലുള്ള ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളജ് ഓഫീസിൽ അപേക്ഷ സ്വീകരിക്കും. സംസ്കൃതത്തോടൊപ്പം പ്ലസ് വൺ കോഴ്സിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, മലയാളം, കംപ്യൂട്ടർ സയൻസ് എന്നിവയും പഠന വിഷയങ്ങളാണ്. യുപി സ്കൂൾ അധ്യാപകരാകാം. പ്രവേശനം നേടുന്ന വിദ്യാർഥികളിൽ യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയവർക്ക്
സ്കോളർഷിപ്പിന് അർഹതയുണ്ട്. ഫോൺ: 9744305661

* കോഴ്സിന്
അപേക്ഷ ക്ഷണിച്ചു

ഏറ്റുമാനൂർ: എൻസിവിടിയുടെ ഒരു വർഷ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻ്റ് കോഴ്സിലേക്കും ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സിലേക്കും പേരൂർ റോഡിലെ പിടെക് ഐടിഐ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/ഡിഗ്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9447758661, 0481-2536667.

Be the first to comment

Leave a Reply

Your email address will not be published.


*