ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ജെസ്‌നയുടെ പിതാവ് ജെയിംസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ സമര്‍പ്പിച്ച കേസ് ഡയറിയും ജെസ്‌നയുടെ പിതാവ് ജെയിംസ്, മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച ആവശ്യങ്ങളും തെളിവുകളും കോടതി പരിശോധിച്ചു. ഇവ രണ്ടും പരിശോധിച്ച ശേഷമാന് തുടരന്വേഷണം വേണമെന്ന നിഗമനത്തില്‍ കോടതി എത്തിച്ചേര്‍ന്നത്.

ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. അതിനാല്‍ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയും ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സിബിഐ പല കാര്യങ്ങളും അന്വേഷിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കാണിച്ച് ജെയിംസ് കോടതിയില്‍ തടസ്സഹര്‍ജി സമര്‍പ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*