ഒരിടവേളയ്ക്ക് ശേഷം ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ്-19 വീണ്ടും നാശം വിതയ്ക്കുകയാണ്. കൊറോണയുടെ പുതിയ വകഭേദമായ BF.7 ഇന്ത്യയിലും എത്തിക്കഴിഞ്ഞു. രാജ്യത്ത് നാല് കേസുകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് പരിശോധനയുടെ പ്രധാന്യമേറുകയാണ്. വീട്ടിലിരുന്ന് പോലും കോവിഡ് പരിശോധന നടത്താന്‍ നമുക്ക് കഴിയും. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ആന്റിജന്‍ ടെസ്റ്റിങ് കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് നിര്‍മ്മിച്ച കോവിസെല്‍ഫ് ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റ് ഇത്തരത്തില്‍ മിനിട്ടുകള്‍ക്കുള്ളില്‍ കോവിഡ് പരിശോധനാ ഫലം നൽകും.
കോവിസെല്‍ഫ് ആന്റിജന്‍ ടെസ്റ്റിംഗ് കിറ്റിന്റെ സഹായത്തോടെ കോവിഡ് പോസിറ്റീവാണോ അല്ലയോ എന്ന് വെറും 15 മിനിറ്റിനുള്ളില്‍ ഉറപ്പിക്കാനാവും. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് പുറമെ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ അടക്കമുള്ള സൈറ്റുകളില്‍ നിന്ന് കിറ്റ് ഓര്‍ഡര്‍ ചെയ്യാം.
കോവിസെല്‍ഫിന്റെ ഒരു കിറ്റിന്റെ വില 250 രൂപയാണ്. ഓരോ കിറ്റ് പാക്കറ്റിലും ടെസ്റ്റിംഗ് കിറ്റിനൊപ്പം അത് എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുന്ന മാനുവല്‍, സുരക്ഷാ ഡിസ്‌പോസ് ബാഗ് എന്നിവയുണ്ട്. അതിനാല്‍ ഉപയോഗത്തിന് ശേഷം കിറ്റ് സുരക്ഷിതമായി നശിപ്പിക്കാനാകും.
Be the first to comment