
എറണാകുളം വൈപ്പിൻ മാലിപ്പുറത്ത് സിപിഐ – സിപിഐഎം സംഘർഷം. സിപിഐ എളങ്കുന്നപുഴ ലോക്കൽ കമ്മിറ്റി അംഗം ജിതേഷിന് പരുക്കേറ്റു. സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പരാതി.
മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സിപിഐയുടെ ആരോപണം സിപിഐഎം നിഷേധിച്ചു.
അതേസമയം 24-ാം പാർടി കോൺഗ്രസിനുമുന്നോടിയായുള്ള സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം സി എൻ മോഹനൻ സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ 11 പേർ പുതുമുഖങ്ങളാണ്. 46 അംഗ കമ്മറ്റിയിൽ ആറ് പേര് വനിതകളാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത ജില്ലാ സമ്മേളനമാണ് മോഹനനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും.
Be the first to comment