സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് ആനി രാജ

തിരുവനന്തപുരം : സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് ആനി രാജ. രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണം. ആക്രമിക്കപ്പെട്ട യുവതി തുറന്ന് പറഞ്ഞ കാര്യമാണ്. അതിൻ്റെ പ്രാധാന്യം ഗൗരവത്തിലെടുത്ത് പരിശോധിക്കണമെന്നും ആനി രാജ  പറഞ്ഞു.

പരാതി എഴുതി നൽകിയെങ്കിൽ മാത്രമേ അന്വേഷിക്കൂ എന്ന് പറയുന്നതിൽ കാര്യമില്ല. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുകയാണ് വേണ്ടത്. നിലവിലെ പരാതി കേരളത്തിൻ്റെ അഭിമാനത്തിൻ്റെ പ്രശ്നമാണെന്നും ആനി രാജ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്ഥാനം തിരികെ നൽകണം. കള്ളപ്പരാതിയാണെങ്കിൽ നടപടിയെടുക്കാനുള്ള നിയമവും രാജ്യത്ത് ഉണ്ടല്ലോയെന്നും ആനി രാജ പ്രതികരിച്ചു.

പരസ്യമായി പറഞ്ഞ പരാതിയെ പരസ്യമായി തള്ളിയെന്ന് പറയുന്നതിൽ അർത്ഥമില്ല. അങ്ങനെ ഒഴിവാകാനാണെങ്കിൽ രാജ്യത്ത് നിയമത്തിൻ്റെ ആവശ്യമില്ലല്ലോ. സജി ചെറിയാൻ അത്തരം പ്രതികരണങ്ങൾ നടത്തിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നടപടി എടുക്കാൻ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്നും ആനി രാജ പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*