‘പറഞ്ഞതിൽ എല്ലാം ഉറച്ചുനിൽക്കുന്നു; കമ്മ്യൂണിസ്റ്റുകാരനായി തുടരും’; കെ ഇ ഇസ്മയിൽ

പാർട്ടിയിൽ നിന്ന് നടപടി നേരിട്ടിട്ടും പി.രാജുവിന് എതിരായ അച്ചടക്ക നടപടി സംബന്ധിച്ച പ്രതികരണത്തിൽ ഉറച്ച് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. പറഞ്ഞതിൽ എല്ലാം ഉറച്ചുനിൽക്കുന്നെന്നും ചില നേതൃത്വങ്ങൾ വരുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുമെന്നുമാണ് കെ.ഇ ഇസ്മയിലിൻ്റെ പ്രതികരണം. അവസരവാദി അല്ലെന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും കെ.ഇ.ഇസ്മയിൽ വ്യക്തമാക്കി. സമ്മേളന കാലത്തെ നടപടി ചോദ്യം ചെയ്ത് ഇസ്മയിൽ കൺട്രോൾ കമ്മീഷനെ സമീപിച്ചേക്കും.

ഇസ്മയിലിന് എതിരായ നടപടി ചർച്ചചെയ്ത ഇന്നലത്തെ സംസ്ഥാന എക്സിക്യൂട്ടീവിൽ അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും വാദഗതികൾ ഉയർന്നിരുന്നു. ഇസ്മയിൽ എതിരെ ചെറിയ നടപടികൾ മാത്രം മതിയെന്നായിരുന്നു ദേശീയ കൗൺസിലിംഗം സത്യൻ മൊകേരിയുടെ നിലപാട്. എന്നാൽ ആർ രാജേന്ദ്രൻ, കമല സദാനന്ദൻ കെ ആർ ചന്ദ്രമോഹനൻ തുടങ്ങിയ നേതാക്കൾ കർശന നടപടി വേണമെന്ന് വാദിച്ചു.

കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ച യോഗത്തിൽ ഇസ്മയിലിന് അനുകൂലമായ സമീപനം സ്വീകരിച്ച ടിവി ബാലൻ ഇന്നലെയും അതേ നിലപാടിൽ ആയിരുന്നു.ഇസ്മയിൽ വിരുദ്ധ നിലപാടുള്ള അസിസ്റ്റൻറ് സെക്രട്ടറി പി പി സുനീർ നടപടി സ്വീകരിക്കുന്ന ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തതുമില്ല. സമ്മേളനകാലത്തെ നടപടി ചോദ്യംചെയ്ത് ഇസ്മയിൽ കൺട്രോൾ കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*