ഏറ്റുമാനൂർ: സി പി ഐ (എം) ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ഏറ്റുമാനൂർ ഏരിയാ സമ്മേളനം നവംബർ 10 മുതൽ 14 വരെ ആർപ്പുക്കരയിൽ നടക്കും. സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, പതാക, കൊടിമരം, ദീപശിഖാ ജാഥകൾ, ഛായാചിത്ര പ്രയാണം, പ്രതിനിധി സമ്മേളനം, ചുവപ്പ് സേനാ മാർച്ച്, പൊതു പ്രകടനം, പൊതുസമ്മേളനം, നാടകം തുടങ്ങിയ സംഘടിപ്പിച്ചിട്ടുണ്ട്.നവംബർ 10 വൈകുന്നേരം 4 ന് പതാക, കൊടിമരം, ഛായാചിത്ര ജാഥകൾ നടക്കും.
സംക്രാന്തി നീലിമംഗലം ദാമോദരൻ്റെ ബലികുടീരത്തിൽ നിന്നും പ്രതിനിധി സംമ്മേളനഗറിലേയ്ക്ക് നടക്കുന്ന പതാകജാഥ സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം കെ എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കുമാരനല്ലൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി റെജിമോൻ എം ഇ ക്യാപ്റ്റനായിരിക്കും.
കറ്റോട് ബാബു ജോർജിൻ്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പൊതുസംമ്മേളനഗറിലേയ്ക്ക് നടക്കുന്ന പതാകജാഥ സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ് ഉത്ഘാടനം ചെയ്യും ഏറ്റുമാനൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം ഡി വർക്കി ക്യാപ്റ്റനായിരിക്കും.
അയ്മനം ബാബുവിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രതിനിധി സംമ്മേളനഗറിലേയ്ക്ക് നടക്കുന്ന കൊടിമരജാഥ സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം എം എസ് സാനു ഉത്ഘാടനം ചെയ്യും. അയ്മനം ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ കെ ആലിച്ചൻ ക്യാപ്റ്റനായിരിക്കും.
എം പി ദേവസ്യായുടെ സ്മൃതി മണ്ഡപത്തിൽ നിന്നും പൊതുസംമ്മേളനഗറിലേയ്ക്ക് നടക്കുന്ന കൊടിമര ജാഥ സി പി ഐ (എം) ജില്ലാ കമ്മിറ്റിയംഗം ഇ എസ് ബിജു ഉത്ഘാടനം ചെയ്യും. പേരുർ ലോക്കൽ സെക്രട്ടറി എം എസ് ചന്ദ്രൻ ക്യാപ്റ്റനായിരിക്കും.
ഛായാചിത്ര പ്രയാണം ജോണി വർഗീസ്, കെ കെ കരുണാകരൻ, പി കെ ഷാജി തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.
നവംബർ 11 ന് രാവിലെ 7.30 നീണ്ടൂർ രക്തസാക്ഷികളുടെ ബലികുടീരത്തിൽ നിന്നും കൊളുത്തിയ ദീപശിഖ പ്രയാണം ഏരിയ സെക്രട്ടറി ബാബു ജോർജ് ഉത്ഘാടനം ചെയ്യും. കെ ആർ സനൽ ക്യാപ്റ്റനായിരിക്കും.രാവിലെ 8.45ന് ദീപശിഖ പ്രതിനിധി സമ്മേളനഗറിൽ സ്ഥാപിക്കും.
രാവിലെ 9 ന് പ്രതിനിധി സമ്മേളന നഗറായ ആർപ്പൂക്കര മണലേൽ പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പാരീഷ് ഹാളിൽ (എം എസ് സലിം കുമാർ നഗർ) സ്വാഗത സംഘം ചെയർമാൻ എം എസ് സാനു പതാക ഉയർത്തും.തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗവും മന്ത്രിയുമായ വി എൻ വാസവൻ ഉത്ഘാടനം ചെയ്യും. സി പിഐ (എം) നേതാവ് വൈക്കം വിശ്വൻ മുതിർന്ന അംഗങ്ങളെ ആദരിക്കും. ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്, ടി ആർ രഘുനാഥൻ, അഡ്വ. റെജി സക്കറിയ കെ എൻ വേണുഗോപാൽ, എം എസ് സാനു, അഡ്വ.വി ജയപ്രകാശ്, ഇ എസ് ബിജു തുടങ്ങിയവർ പ്രസംഗിക്കും.വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.അജു കെ നാരായണൻ ഉദ്ഘാടനം ചെയ്യും.
നവംബർ 14 വൈകുന്നേരം 6 ന് തൊണ്ണംകുഴി കവലയിലെ പി എൻ രാജപ്പൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ടീച്ചർ ഉത്ഘാടനം ചെയ്യും. അഡ്വ.കെ അനിൽകുമാർ, അഡ്വ.കെ സുരേഷ് കുറുപ്പ്, എ വി റസൽ, ടി ആർ രഘുനാഥൻ, ടി എം ഷിബുകുമാർ തുടങ്ങിയവർ പ്രസംഗിക്കും. പൊതുസമ്മേളനത്തിനു മുന്നോടിയായി അങ്ങാടി ജംഗ്ഷനിൽ നിന്നും ചുവപ്പ് സേനാ മാർച്ചും കസ്തൂർബാ ജംഗ്ഷനിൽ നിന്നും പൊതു പ്രകടനവും നടക്കും. തുടർന്ന് കായംകുളം കെ പി എ സി അവതരിപ്പിക്കുന്ന “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ” എന്ന നാടകം നടക്കും.
സമ്മേളനത്തോടനുബന്ധിച്ച് യുവജന സംഗമം, ഫുട്ബോൾ ടൂർണമെൻ്റ്,ഫിലിം ഫെസ്റ്റ്, സെമിനാർ, വനിതാ സംഗമം, കുട്ടികളുടെ ചിത്രരചനാ മത്സരം തുടങ്ങിയവയും നടന്നു.
Be the first to comment