സി പി ഐ ( എം ) മാന്നാനം ലോക്കൽ സമ്മേളനം സെപ്തംബർ 29, 30 തിയതികളിൽ മാന്നാനത്ത്

മാന്നാനം: സി പി ഐ ( എം ) 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന മാന്നാനം ലോക്കൽ സമ്മേളനം സെപ്തംബർ 29, 30 തിയതികളിൽ മാന്നാനത്ത് നടക്കും. 29 ന് രാവിലെ 9 ന് മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി പി ഐ (എം ) ജില്ല സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.

30 ന് വൈകുന്നേരം 5 ന് മാന്നാനം ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം, ചുവപ്പു സേനമാർച്ച് എന്നിവ നടക്കും.മുതിർന്ന പാർട്ടി അംഗങ്ങളെ ചടങ്ങിൽ ആദരിക്കും.

സമ്മേളനത്തിൻ്റെ വിജയത്തിനായി പി കെ ജയപ്രകാശ് (ചെയർമാൻ), സിബി സെബാസ്റ്റ്യൻ (കൺവീനർ), റ്റിറ്റി രാജേഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*