മലപ്പുറം: ബിജെപി ആശയം വിട്ടു വന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരിൽ സിപിഐ ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്.
‘ബിജെപി കോൺഗ്രസ് പാർട്ടികളുടെ നിലപാടിൽ പ്രതിഷേധിച്ച് പുറത്ത് വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. സംസ്ഥാനത്ത് നിരവധി പേരാണ് കോൺഗ്രസ് ബിജെപി ഡീലിൽ മനം മടുത്ത് ഇടതുപക്ഷ ആശയത്തോട് ചേർന്ന് പ്രവർത്തിക്കാൻ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.
ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണെന്നും’ ബിനോയ് വിശ്വം പറഞ്ഞു. ‘സംസ്ഥാനത്ത് നിലനിൽക്കുന്നത് കോൺഗ്രസ് ബിജെപി ഡീലാണ്. വയനാട്ടിലെ മത്സരം രാഷ്ട്രീയമായാണ് ഇടതുപക്ഷം കാണുന്നത്. അതുകൊണ്ട് തന്നെയാണ് രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയേയും പ്രിയങ്കാ ഗാന്ധിക്കെതിരെ സത്യൻ മൊകേരിയെയും സ്ഥാനാർത്ഥിയാക്കിയത്.
പ്രിയങ്കാ ഗാന്ധി പത്രികാ സമർപണത്തിന് എത്തിയപ്പോൾ കെപിസിസി പ്രസിഡന്‍റിന് പോലും ഇടം നൽകാതെ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രക്കാണ് ഇടം നൽകിയത്. റോബർട്ട് വദ്ര രാഷ്ട്രീയകാരനല്ല, ഒരു ബിസിനസ്‌മാന്‍ മാത്രമാണ്. ബിജെപിയുടെ ഇലക്‌ടറൽ ബോണ്ടിലേക്ക് 170 കോടിയാണ് നൽകിയത്. ഇത് കോൺഗ്രസ് ബിജെപി ഡീൽ തുറന്നുകാട്ടുന്നതാണ് എന്നും’ ബിനോയ് വിശ്വം പറഞ്ഞു.
Be the first to comment