‘സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യം’; സിപിഐഎം പ്രവർത്തന റിപ്പോർട്ട്

സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യമെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. സ്റ്റേറ്റ് കമ്മിറ്റിയിലെ യുവ നിര കൂടുതൽ സജീവമാകണമെന്നാണ് നിർദേശം. സോഷ്യൽ മീഡിയയിൽ ആക്ടീവാകുന്ന സംസ്ഥാന നേതാക്കളെ കൊണ്ട് പാർട്ടിക്കെന്ത് ഗുണമെന്ന് കൂടി ചിന്തിക്കണമെന്നും പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട് .

അതേസമയം രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല സിപിഐഎം സംഘടനാ റിപ്പോർട്ടിൽ വിമർശനം. സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലാണ് പരാമർശം. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചുവെന്ന് വിമർശനം. മന്ത്രിമാർക്ക് പ്രതിരോധിക്കാനായില്ലെന്നും സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്.

അതേസമയം രണ്ടാം സർക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമെന്ന് സിപിഐഎംസംഘടനാ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ബംഗാൾ പാഠം ആകണമെന്ന് സിപിഐഎം സംഘടനാ റിപ്പോർട്ടിൽ ഉപദേശം. തുടർ ഭരണത്തിൻ്റെ മോശം പ്രവണതകളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം. ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോർട്ടിൽ നിർദേശം. വീഴ്ചകൾ ഉണ്ടാകാതെ നോക്കണമെന്നും പാർട്ടി അധികാര കേന്ദ്രമെന്ന എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകരുതെന്നും നിർദേശം നൽകി.

പാർട്ടിയിൽ വീണ്ടും വിഭാഗീയതയെന്നും സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പ്രാദേശികമായാണ് വിഭാഗീയത ഉയരുന്നത്. ജില്ലാതലത്തിലെ പരാതികൾ സംസ്ഥാന നേതാക്കൾ പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. വിഭാഗീത പ്രവണത പൊതുവേ അവസാനിച്ചെങ്കിലും അത്തരം സംസ്കാരത്തിന് അടിമപ്പെട്ടവർ ഇന്നും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*