സി പി ഐ (എം) ഏറ്റുമാനൂർ ടൗൺ ബ്രാഞ്ച് കമ്മറ്റി വീട് നിർമിച്ചു നൽകി

ഏറ്റുമാനൂർ: സി പി ഐ (എം) ഏറ്റുമാനൂർ ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേത്യത്വത്തിൽ  വീട് നിർമിച്ചു നൽകി. കുഴിപറമ്പിൽ മേരിക്കും കുടുംബത്തിനുമാണ് വീട് കൈമാറിയത്. 

വീടിന്റ താക്കോൽദാന കർമ്മം സി പി ഐ (എം) കോട്ടയം ജില്ലാ കമ്മറ്റി സെക്രട്ടറി എ.വി റസ്സൽ നിർവ്വഹിച്ചു. താക്കോൽദാന ചടങ്ങിൽ സി പി ഐ (എം) കോട്ടയം ജില്ലാ കമ്മറ്റിയംഗം അഡ്വ. വി ജയപ്രകാശ്  അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റിയംഗം വി പി ബിനീഷ് സ്വാഗതം ആശംസിച്ചു. വീട് നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകിയ കോൺട്രാക്റ്റർ എം.എസ്സ് ഷാജിയെ CPIM ഏരിയ സെക്രട്ടറി ബാബു ജോർജ്ജ് ആദരിച്ചു.

സി പി ഐ (എം) ജില്ലാ കമ്മറ്റിയംഗം ഇ.എസ് ബിജു,ലോക്കൽ സെക്രട്ടറി റ്റി.വി ബിജോയ്, നഗരസഭ വിദ്യാഭ്യാസകാര്യ ചെയർപേഴ്സൺ ഡോ.എസ് ബീന, ഏരിയ കമ്മറ്റി അംഗങ്ങളായ പി.എസ് വിനോദ്, ഗീത ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മറ്റിയംഗം ബോബൻ ദേവസിയ, ടൗൺ ബ്രാഞ്ച് സെക്രട്ടറി സുധി മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*