യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്. പാർട്ടിയിൽ പതിനാറ് ശതമാനമാണ് വനിത മെമ്പർഷിപ്പ്. ഇത് പോരായ്മയാണെന്നും ഇ എൻ മോഹൻദാസ് പറഞ്ഞു. പാർട്ടി കേഡർമാർക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നൽകുന്നതിൽ അപര്യാപ്തതയുണ്ടായെന്നും ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നു.ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് മൂന്ന് ഭാഗങ്ങളിലായി 162 പേജുള്ള റിപ്പോർട്ടാണ് അവതരിപ്പിച്ചത്.
പാർട്ടി മെമ്പർഷിപ്പിൽ വർധന ഉണ്ടായി, എന്നാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിപ്പിക്കാൻ കഴിയുന്നില്ല. പാർട്ടിയിൽ 16% ആണ് വനിത മെമ്പർഷിപ്പ് ഉള്ളത്, ഇത് പോരായ്മയാണ്.
പാർട്ടി കേഡർമാർക്ക് ആശയപരമായ നിരന്തരമായ രാഷ്ട്രീയ പരിശീലനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പോരായ്മ പരിഹരിയ്ക്കാൻ പ്രത്യേക പ്രവർത്തന പരിപാടികൾ വേണമെന്നും അദ്ദേഹം നിർദേശിച്ചു.
സ്ത്രീ പ്രാതിനിധ്യം വർധിപ്പിയ്ക്കുന്നതിലും കുറവു സംഭവിച്ചു. 25% വനിതകളാവണമെന്ന സംഘടനാ തീരുമാനം നടപ്പിലാക്കാനായില്ല.16 % ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം.പാർട്ടി കേഡർമാർക്ക് രാഷ്ട്രീയ, സംഘടനാ പരിശീലനം നൽകുന്നതിൽ അപര്യാപ്തതയുണ്ടായി.പാർട്ടി അംഗങ്ങളിലും ഘടകങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
Be the first to comment