
ഏറ്റുമാനൂർ:സി പി ഐ (എം) 24 -ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയിലെ ലോക്കൽ സമ്മേളനങ്ങൾക്ക് തുടക്കമായി. ഏറ്റുമാനൂർ ഏരിയായിലെ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന മാന്നാനം ലോക്കൽ സമ്മേളനം അഡ്വ.കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.
മാന്നാനം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സി പി ഐ (എം) ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, ജില്ല കമ്മിറ്റിയംഗങ്ങളായ കെ എൻ വേണുഗോപാൽ, അഡ്വ.കെ ജയപ്രകാശ്, ഇ എസ് ബിജു, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എൻ രവി, പി കെ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി ടി ടി രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി കെ ജയപ്രകാശ്, അജിത് മോൻ പി ടി, പൊന്നമ്മ രാഘവൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് വേലംകുളം ജംഗ്ഷനിൽ നിന്നും മാന്നാനം കവലയിലേക്ക് ബഹുജന റാലിയും ചുവപ്പുസേനാ മാർച്ചും സംഘടിപ്പിച്ചു. മാന്നാനം കവലയിൽ നടന്ന പൊതുസമ്മേളനം സി പി ഐ ( എം ) സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിബി സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു.ബാബു ജോർജ്, പി കെ ജയപ്രകാശ്, ടി ടി രാജേഷ്, പി എൻ പുഷ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. സിബി സെബാസ്റ്റ്യനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു.
Be the first to comment