കേന്ദ്രമന്ത്രി സുരേഷ് ഗോപി ധിക്കാരം നിറഞ്ഞ കാര്യങ്ങൾ പറഞ്ഞിട്ടും ഒരു സിപിഐഎം നേതാവ് പോലും മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമാ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവും. കേന്ദ്രമന്ത്രി പദത്തിൽ ഇരുന്നുകൊണ്ട് പറയാവുന്ന വാക്കുകൾ അല്ല ഇതെന്നും വി ഡി സതീശൻ പ്രതികരിച്ചു.
പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. ഏതെങ്കിലും ഒരു സിപിഐഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വി.ഡി. സതീശൻ ചോദിച്ചു. പാലക്കാട് കെ.സി. വേണുഗോപാലിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ പൂരവിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് മറുപടി പറയാന്‍ സൗകര്യമില്ലെന്നാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞത് . ഇന്നലെ പറഞ്ഞതിന്റെ ബാക്കി കിട്ടാനാണ് മാധ്യമങ്ങള്‍ നില്‍ക്കുന്നതെന്നും ഇനി പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് പറയാനുള്ളത് താന്‍ ജനങ്ങളോട് പറഞ്ഞോളാമെന്നും തനിക്ക് ഒരാളേയും പേടിയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. പാലക്കാട് ബിജെപിയും കൃഷ്ണകുമാറും ചേര്‍ന്ന് എടുക്കുമെന്നും പാലക്കാട് വഴി കേരളമെടുക്കുമെന്നും സുരേഷ് ഗോപികല്‍പ്പാത്തിയിലെ പൊതുയോഗത്തില്‍ പറഞ്ഞു.
ഇന്ത്യ മുന്നണിക്കെതിരെ സുരേഷ് ഗോപി രൂക്ഷപരിഹാസമുയര്‍ത്തി. ഇന്തി മുന്നണിയെന്നോ കിണ്ടി മുന്നണിയെന്നോ ഒക്കെ പറഞ്ഞ് പാര്‍ലമെന്റില്‍ ചിലര്‍ എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നതെന്ന് സുരേഷ് ഗോപി ചോദിച്ചു. നാല് അക്ഷരങ്ങള്‍ ചേര്‍ന്ന ഒരു അധമ പ്രസ്ഥാനത്തിനുവേണ്ടി മുനമ്പത്തും ചെറായിയിലും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും ചില അധമ സ്ഥാപനങ്ങള്‍ നടത്തുന്നതിനെതിരെ മോദി സര്‍ക്കാര്‍ രംഗത്തുവന്നപ്പോള്‍ ആ സംഭവം എങ്ങോട്ടാണ് വഴിതിരിച്ചുവിട്ടതെന്ന് അറിയാമല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു.
Be the first to comment