സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും; വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം ചർച്ചയാകും

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ SFIO അന്വേഷണം യോഗത്തിൽ ചർച്ചയാകും. കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിൻെറ അന്വേഷണം വന്നപ്പോൾ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു പാർട്ടി നേതൃത്വത്തിൻ്റെ പ്രതിരോധം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുളള ബി.ജെ.പി സർക്കാരിന്റെ നീക്കമാണെന്നും നേതൃത്വം ആരോപിച്ചിരുന്നു.

പുതിയ അന്വേഷണത്തിലും ഈ നിലപാട് തന്നെയാകും പാർട്ടിയുടെ പ്രതിരോധം. ഈ മാസം 8ന് കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിൻ്റെ ഒരുക്കങ്ങളുടെ അവലോകനവും ഇന്നത്തെ യോഗത്തിൽ നടക്കും.

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കും. എട്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. നിലവില്‍ രജിസ്റ്റാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണമാണ്എസ്എഫ്‌ഐയ്ക്ക് കൈമാറിയിരിക്കുന്നത്.

വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിയും അന്വേഷണപരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അറസ്റ്റിന് ഉള്‍പ്പെടെ അധികാരമുള്ള എസ്എഫ്‌ഐഒ അന്വേഷണം ഏറ്റെടുക്കുന്നതോടെ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണ്. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എസ്എഫ്‌ഐഒ.

 

Be the first to comment

Leave a Reply

Your email address will not be published.


*