തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശയാത്ര കേന്ദ്ര സര്ക്കാരിൻ്റെയും പാര്ട്ടിയുടെയും അനുമതിയോടെയാണെന്നും ഇപ്പോഴുള്ള ചര്ച്ചയ്ക്ക് പിന്നില് ഇടതുപക്ഷ വിരോധമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രിയോട് സഹതാപമേയുള്ളൂ. മറുപടി പറയേണ്ട കാര്യമില്ല. വരള്ച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള് ഏകോപിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി യാത്ര പോയത്. ഇതിന് മുന്പും ഇവിടെ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. അവരൊക്കെ സ്വകാര്യ യാത്ര നടത്തിയിട്ടുണ്ട്. ചില കോണ്ഗ്രസ് നേതാക്കള് എവിടെയാണ് പോകുന്നതെന്ന് പോലും ആര്ക്കും അറിയില്ല. ഏത് യോഗം വിളിക്കാനും എവിടെ നിന്നും സാധിക്കുന്ന കാലമാണിത്. മുഖ്യമന്ത്രിക്ക് തന്നെ ലോകത്തിൻ്റെ എവിടെ നിന്നും ചുമതല വഹിക്കാനാകും. പിന്നെന്തിനാണ് ചുമതല കൈമാറുന്നതെന്നും എം വി ഗോവിന്ദന് ചോദിച്ചു.
മാത്യു കുഴല്നാടൻ്റെ പരാജയം മറയ്ക്കാന് മാധ്യമങ്ങള് മുഖ്യമന്ത്രിയുടെ യാത്ര വിവാദമാക്കുകയാണെന്നും അദ്ദേഹം വാര്ത്താസമ്മേളനത്തില് പറഞ്ഞു. വിദേശയാത്രയുടെ ചെലവ് ആരാണ് വഹിച്ചത് എന്ന ചോദ്യത്തോട് ക്ഷോഭിക്കുകയായിരുന്നു എം വി ഗോവിന്ദന്. അസംബന്ധ ചോദ്യമാണ് അത്. അസംബന്ധ ചോദ്യത്തിന് അസംബന്ധ മറുപടി പറയാന് താനില്ല. ചെലവ് മുഖ്യമന്ത്രി തന്നെയാണ് വഹിക്കുന്നത്. അത് പാര്ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
സംഭവ ബഹുലവും നാടകീയവുമായ രംഗങ്ങള്ക്കൊടുവില് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയ ചര്ച്ചയ്ക്ക് അനുമതി നല്കിയിട്ടും സഭ പിരിയുന്ന അപൂര്വ നടപടിയാണുണ്ടായത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്ശത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നല്കിയത്. ഉച്ചയ്ക്ക് 12 മണിക്ക് ചര്ച്ച ചെയ്യാനായിരുന്നു തീരുമാനം. എന്നാല് ഇതിനു നല്ക്കാതെ പിരിയുകയായിരുന്നു. ഒരു മണിക്കൂറും […]
തിരുവനന്തപുരം: വയനാട് ദുരന്തം നടന്നതിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളും അഭിപ്രായങ്ങളും ഉയരുന്ന പശ്ചാത്തലത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ നേരത്തെ സർക്കാർ സ്വീകരിച്ച സമീപനം തന്നെയാണ് തുടർന്ന് പോകുന്നതെന്നും മുഖ്യമന്ത്രി […]
കൊച്ചി – ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. ഏക ജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പദ്ധതിക്ക് ആവശ്യമായ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെ തുടർന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗം പാലക്കാട് […]
Be the first to comment