പെട്ടി വിവാദത്തിൽ എൻ.എൻ കൃഷ്ണദാസിന് സിപിഐഎമ്മിന്റെ താക്കീത്; ഐ.സി ബാലകൃഷ്ണൻ രാജിവെക്കണമെന്നും എം.വി ​ഗോവിന്ദൻ

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സമിതിയംഗം എൻ എൻ കൃഷ്ണദാസിന് താക്കീത്. കൃഷ്ണദാസിന്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു. എൻ എൻ കൃഷ്ണദാസിന്റെ പ്രതികരണങ്ങൾ പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതിയുണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

പെരിയ ഇരട്ടക്കൊലക്കേസിൽ പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ ഏതറ്റം വരെയും പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. റിജിത്ത് വധക്കേസിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പെന്ന് വിമർശനം.

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. സിപിഐ എം വിഷയം ജനങ്ങളിൽ എത്തിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പാണ്. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

അൻവർ പണ്ടേ യുഡിഎഫിന്റെ ഭാഗമാണ്. പി. വി അൻവർ എൽഡിഎഫ് വിട്ടതാണെന്നും എവിടെ പോയാലും സിപിഐഎമ്മിന് ഒന്നുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*