
കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിൻ്റെ മകന്‍ കൂടിയായ വിനീഷിൻ്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
Be the first to comment