തൃശൂരിലെ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനു പിന്നിൽ‌ രാഷ്ട്രീയ വേട്ടയാടൽ: സീതറാം യെച്ചൂരി

ന്യൂഡൽഹി: തൃശൂരിൽ സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ വേട്ടയാടലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി. ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാർട്ടിക്ക് വെളിപ്പെടുത്താത്ത അക്കൗണ്ടില്ല. അക്കൗണ്ട് മരവിപ്പിച്ചതിന്‍റെ കാരണം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ‌ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണു മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം ഒരു കോടി രൂപ പിൻവലിച്ചിരുന്നു. അതേസമയം, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സുതാര്യമാണെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*