പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. സിപിഎം ജില്ലാ നേതൃത്വം മുന്നോട്ടുവെച്ച ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി. ജോസിന്‍ ബിനോ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചു. രണ്ടാം വാര്‍ഡില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രയായാണ് ജോസിന്‍ വിജയിച്ചത്.
നഗരസഭയിലെ ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കാനായിരുന്നു സിപിഎമ്മിന് താല്‍പ്പര്യം. എന്നാല്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പുമായി രേഖപ്പെടുത്തിയതോടെയാണ് സിപിഎം തീരുമാനം മാറ്റിയത്. ബിനു ഒഴികെ ആര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നാലും പിന്തുണയ്ക്കാമെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ നിലപാട്.
ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് കനത്ത എതിര്‍പ്പ് രേഖപ്പെടുത്തി. രണ്ടുവര്‍ഷം മുമ്പ് കൗണ്‍സില്‍ യോഗത്തില്‍ കേരള കോണ്‍ഗ്രസ് അംഗത്തെ ബിനു മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മാണി ഗ്രൂപ്പുകാര്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Be the first to comment